വിളപ്പിൽശാല : മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ടശേഷം കാമുകനൊപ്പംപോയ കേസിൽ സ്ത്രീയും സുഹൃത്തും അറസ്റ്റിൽ. രണ്ട് കുട്ടികളുടെ അമ്മയായ ഉറിയാക്കോട് സ്വദേശിനിയെയും ഇവരുടെ സുഹൃത്ത് കോട്ടൂർ ആതിരാഭവനിൽ വിഷ്ണു(34)വിനെയുമാണ് വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തത്.
എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ സ്കൂൾ ബസിൽ കയറ്റിവിട്ടശേഷം യുവതി സുഹൃത്തിനൊപ്പം പോകുകയായിരുന്നു. ക്ലാസ് കഴിഞ്ഞ് വൈകീട്ട് മൂന്നുവയസ്സുള്ള കുട്ടിയെ സ്ഥിരമായി ഇറങ്ങുന്ന സ്ഥലത്തിറക്കിയപ്പോൾ വിളിക്കാൻ ആരുമുണ്ടായിരുന്നില്ല. കൂട്ടിക്കൊണ്ടു പോകാൻ ആളില്ലാതെ കരയുകയായിരുന്ന കുട്ടിയെ സ്കൂളിലെ ജീവനക്കാരി വീട്ടിലെത്തിച്ചു.
പോലീസ് അന്വേഷണത്തിൽ കുട്ടികളുടെ അമ്മയും വിഷ്ണുവും കന്യാകുമാരിയിൽ പോയതായി കണ്ടെത്തി. കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചതിന് ഇരുവർക്കുമെതിരേ വിളപ്പിൽശാല പോലീസ് കേസെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.