BREAKING NEWS
dateSAT 30 MAY, 2026, 12:44 PM IST
dateSAT 30 MAY, 2026, 12:44 PM IST
back
Homeregional
regional
SREELAKSHMI
Fri May 29, 2026 09:06 PM IST
വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച വയോധികന്‍ മരിച്ചു
NewsImage

വടകര: കോൺഗ്രസ് നേതാവിന്റെ വീട്ടിൽവച്ച് സ്വയം പെട്രോളൊഴിച്ച് തീകൊളുത്തിയ വയോധികൻ മരിച്ചു. തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹിം ആണ് മരിച്ചത്. 71 വയസായിരുന്നു.

കോഴിക്കോട് ഡി.സി.സി. സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലാണ് സംഭവം നടന്നത്. ഇബ്രാഹിമിന്റെ ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് ഇപ്പോൾ മരണം സംഭവിച്ചത്.

സുധീർ കുമാറിന്റെ വീട്ടിലേക്ക് രാവിലെയായിരുന്നു ഇബ്രാഹിം എത്തിയത്. പിന്നാലെ കൈയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് പെട്ടെന്ന് തന്നെ തീ കൊളുത്തുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ഓടിക്കൂടി തീ അണച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. 60 ശതമാനത്തോളം പൊള്ളലേറ്റ ഇബ്രാഹിമിനെ വടകര ഫയർഫോഴ്സെത്തി ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പൊള്ളൽ ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീ‍ഴടങ്ങിയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE