പുത്തൂര്‍ (തൃശ്ശൂര്‍): ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്നൂക്കര കാത്തിര വീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര(24)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് കിടപ്പുമുറിയില്‍ ഇവരെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ്. രണ്ടു വര്‍ഷം മുന്‍പായിരുന്നു വിവാഹം. ആറുമാസം പ്രായമുള്ള ഒരു മകനുണ്ട്.