BREAKING NEWS
dateTUE 17 NOV, 2026, 9:19 PM IST
dateTUE 17 NOV, 2026, 9:19 PM IST
back
Homeregional
regional
SREELAKSHMI
Tue Nov 17, 2026 11:32 AM IST
യുവതിയുടെ പേരിൽ വ്യാജ പ്രൊഫൈൽ; ചികിത്സാസഹായമെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയ മേപ്പയ്യൂർ സ്വദേശി അറസ്റ്റിൽ
NewsImage

കല്പറ്റ : വ്യാജ പ്രൊഫൈൽ നിർമിച്ച് സൗഹൃദം സ്ഥാപിച്ച്‌ പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മേപ്പയൂർ ആവള, മണമ്മൽ വീട്ടിൽ ലത്തീഫ് (45) ആണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്കിൽ വ്യാജമായി സ്ത്രീയുടെ പേരിൽ പ്രൊഫൈലുണ്ടാക്കി ചികിത്സാസഹായമെന്ന പേരിൽ വയനാട് സ്വദേശിയിൽനിന്ന്‌ 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

2025 നവംബർ 12-നായിരുന്നു സംഭവങ്ങളുടെ തുടക്കം. 'സഫ്ന' എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിൽ ഒരു കുട്ടിയുടെ ചികിത്സാസഹായം അഭ്യർഥിച്ചുകൊണ്ടുള്ള പോസ്റ്റ് കണ്ട പിണങ്ങോട് സ്വദേശി ആദ്യം 1,000 രൂപ ഗൂഗിൾപേ വഴി നൽകിയിരുന്നു. വിദേശത്ത് സിവിൽ എൻജിനിയറാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ 'സഫ്ന', നാട്ടിലുള്ള സുഹൃത്തായ ലത്തീഫിന്റെ അക്കൗണ്ടിലേക്കാണ് പണം അയക്കാൻ നിർദേശിച്ചത്. തുടർന്ന് സഫ്ന എന്ന വ്യാജപേരിലും ലത്തീഫ് എന്ന സ്വന്തം പേരിലും വ്യത്യസ്ത നമ്പറുകളിൽ നിന്നും പ്രതി പരാതിക്കാരനുമായി നിരന്തരം ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിച്ചു.

സഫ്ന എന്ന സ്ത്രീ യഥാർഥത്തിൽ ഉണ്ടെന്നു വിശ്വസിപ്പിച്ച പ്രതി, ഇരുവരുടെയും ചികിത്സാ ആവശ്യങ്ങൾക്കെന്ന പേരിൽ തിരികേ നൽകാമെന്ന് വാഗ്ദാനംചെയ്ത് പല ഘട്ടങ്ങളിലായി ഗൂഗിൾപേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 15,07,850 രൂപ കൈക്കലാക്കുകയായിരുന്നു. വീണ്ടും 50,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ പരാതിക്കാരൻ പണം തിരികേ ചോദിച്ചു. ഇതോടെ പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു.

 പരാതി പ്രകാരം കല്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ 'സഫ്ന' എന്ന വ്യാജ പ്രൊഫൈലും ലത്തീഫിന്റെ അക്കൗണ്ടും ഒരേ മൊബൈൽ ഫോണിൽനിന്നാണ് പ്രവർത്തിച്ചിരുന്നതെന്നും സിം കാർഡുകൾ ലത്തീഫിന്റെ പേരിലുള്ളതാണെന്നും പോലീസ് കണ്ടെത്തി. 

അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ മുൻപും സമാനമായ തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. 2023-ൽ തൃശ്ശൂർ റൂറൽ സൈബർ ക്രൈംപോലീസ് സ്റ്റേഷൻ പരിധിയിൽ 'നദീറഷാൻ' എന്ന വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ വഴി കാൻസർ ചികിത്സയ്ക്കെന്ന പേരിൽ 21.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇയാൾ പിടിയിലായിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പ് നടത്തുകയായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌