BREAKING NEWS
dateFRI 27 FEB, 2026, 5:28 AM IST
dateFRI 27 FEB, 2026, 5:28 AM IST
back
Homeregional
regional
Aswani Neenu
Fri Mar 08, 2024 01:14 PM IST
തൃശൂരിൽ കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ; വീട് പണിതത് 4 മാസം മുൻപ് , 6 പേജിൽ ആത്മഹത്യക്കുറിപ്പ്
NewsImage

തൃശൂർ: ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് നാലു മാസം മുൻപ് പണികഴിപ്പിച്ച ഇരുനില വീട്ടിൽ. അമ്പലംകാവിൽ മാടശേരി വീട്ടിൽ ശിവശങ്കരന്റെ മകൻ സുമേഷ് (35), ഭാര്യ സംഗീത (33), ഏകമകൻ ഹരിൻ (9) എന്നിവരെയാണ് ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടത്. കുട്ടിയെ തറയിൽ പായയിലും മറ്റു രണ്ടുപേരെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

അബുദാബിയിൽ കൺസ്ട്രക്​ഷൻ കമ്പനിയിൽ സൂപ്പർവൈസറായ സുമേഷ് രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയത്. തറവാട്ടുവീടിന്റെ അടുത്ത് ഇരുനില വീട് 4 മാസം മുൻപാണ് പണിതത്. ഈ വീടിന്റെ മുകൾനിലയിലാണ് മരിച്ച നിലയിൽ കണ്ടത്. 6 പേജുള്ള ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു. മകന്റെ അസുഖത്തിൽ ദു:ഖിതരാണെന്നു കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആഭരണങ്ങൾ ഒരു ഭാഗത്ത് ഊരി വച്ചതായും പൊലീസ് പറഞ്ഞു. സ്വത്തുക്കൾ ആർക്കെല്ലാം കൊടുക്കണമെന്നു കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. 

പുതിയ വീട് നിർമിച്ചിട്ടും ഹരിൻ തറവാട്ടുവീട്ടിൽ സുമേഷിന്റെ അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ബുധൻ രാത്രി തങ്ങളോടൊപ്പം കഴിയുന്നതിനായി മാതാപിതാക്കൾ ഹരിനെ പുതിയ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്നലെ രാവിലെ സുമേഷിന്റെ അച്ഛൻ ശിവശങ്കരൻ ഫോൺ വിളിച്ചപ്പോൾ എടുക്കാതെയായപ്പോൾ വീട്ടിലേക്ക് വരികയായിരുന്നു. അപ്പോഴാണ് മരണവിവരമറിയുന്നത്.  

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE