BREAKING NEWS
dateTHU 21 NOV, 2024, 3:00 PM IST
dateTHU 21 NOV, 2024, 3:00 PM IST
back
Homesports
sports
Aswani Neenu
Sun Feb 18, 2024 09:20 PM IST
തൂക്ക വഴിപാടിനിടെ കുഞ്ഞ് ഉയരത്തിൽ നിന്ന് താഴെ വീണ സംഭവം: ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
NewsImage

അടൂര്‍: ഏഴംകുളം ദേവീക്ഷേത്രത്തിലെ തൂക്ക വഴിപാടിനിടെ പത്തടിയിലധികം ഉയരത്തിൽനിന്ന് കുഞ്ഞ് താഴെ വീണ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കക്കാരന്റെ കൈയില്‍ നിന്നും വീണത്. അപകടത്തില്‍ കുഞ്ഞിന്റെ ഒരു കൈയ്ക്ക് ഒടിവുണ്ട്.

വിഷയത്തില്‍ ജില്ല ശിശുസംരക്ഷണ സമിതിയോടാണ് ബാലാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടിയത്. അടിയന്തര നടപടി സ്വീകരിക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കി. രക്ഷിതാക്കളടക്കം ആരും പരാതി നൽകിയിട്ടില്ല. വാർത്തകൾ പുറത്തായതിന്റെ പശ്ചാത്തലത്തിലാണ് ബാലാവകാശ കമീഷന്‍ ഇടപെട്ടത്.

അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ​ഗുരുതരമായ പരിക്കുകളൊന്നും കുഞ്ഞിന് ഇല്ലെന്നും സി.ടി സ്കാൻ ഫലം തൃപ്തികരമാണെന്നും എം.ആർ.ഐ ഫലം പുറത്തുവരാനുണ്ടെന്നും അവർ അറിയിച്ചു.

ഏഴംകുളം ദേവീക്ഷേത്രത്തില്‍ ഇന്നലെ രാത്രിയില്‍ നടന്ന തൂക്കത്തിനിടെയാണ് സംഭവം. കുട്ടികള്‍ക്ക് വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണീ ആചാരം നടത്തുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുള്ള കുട്ടികളുള്‍പ്പെടെ ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. ഇഷ്ടസന്താനലബ്ദ്ധിക്കും ആഗ്രഹപൂര്‍ത്തീകരണത്തിനുമായാണ് തൂക്കവഴിപാട് നടത്തുന്നതെന്ന് പറയുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE