BREAKING NEWS
dateTHU 26 FEB, 2026, 8:05 AM IST
dateTHU 26 FEB, 2026, 8:05 AM IST
back
Homeentertainment
entertainment
Aswani Neenu
Thu Apr 18, 2024 08:35 AM IST
കളിക്കുന്നതിനിടെ വീടിന്റെ മൂന്നാംനിലയിൽ നിന്നും വീണ് വിദ്യാർഥിനി മരിച്ചു
NewsImage

മട്ടാഞ്ചേരി: വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിത (13) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത.

ചെറിയ കുട്ടി പെട്ടെന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ രണ്ടുപേരും മറിഞ്ഞ് താഴേക്ക് വീണു. വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ നാല് വയസ്സുകാരി ചികിത്സയിലാണ്. ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിൽ എട്ടാംക്ളാസ് വിദ്യാർഥിനിയാണ് നിഖിത.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE