അഴിയൂർ: ദേശീയപാതയിൽ മുക്കാളിക്ക് സമീപം ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഹോട്ടൽ വ്യാപാരി മരിച്ചു. കുഞ്ഞിപ്പള്ളി ടൗണിലെ ഹോട്ടൽ കച്ചവടക്കാരൻ വിനയനാഥാണ് (54) മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
വീട്ടിൽ നിന്ന് അഴിയൂരിലേക്ക് പോകുമ്പോൾ കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ഗ്ലേസ്യർ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിനയനെ വടകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.