BREAKING NEWS
dateTUE 18 FEB, 2025, 6:58 PM IST
dateTUE 18 FEB, 2025, 6:58 PM IST
back
Homesports
sports
Aswani Neenu
Wed Jun 12, 2024 05:06 PM IST
മതപഠനത്തിനെത്തിയ 11-കാരനെ പീഡിപ്പിച്ച കേസിൽ 61-കാരന് 56 വര്‍ഷം കഠിനതടവ്
NewsImage

തിരുവനന്തപുരം: മതപഠനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 56 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. പോത്തന്‍കോട് കല്ലൂരില്‍ കുന്നുകാട് ദാറുസ്സലാം വീട്ടില്‍ അബ്ദുള്‍ ജബ്ബാറി(61)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും ഏഴുമാസവും കൂടി അധികം തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

2020 ഒക്ടോബര്‍ മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ മതപഠനത്തിനെത്തിയ 11 വയസ്സുകാരനാണ് പീഡനത്തിനിരയായത്. കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അശ്ലീലവീഡിയോകള്‍ കാണിച്ചുവെന്നും നിരന്തരം പീഡിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.

പലതവണ കുട്ടി എതിര്‍ത്തെങ്കിലും പ്രതി പിന്മാറിയില്ല. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് കുട്ടി ആരോടും പീഡനവിവരം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് കുട്ടിയുടെ അനുജനെയും പ്രതിയുടെ വീട്ടില്‍ പഠനത്തിന് വിടണമെന്ന് വീട്ടുകാര്‍ പറഞ്ഞപ്പോള്‍ 11-കാരന്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് വീട്ടുകാര്‍ കാര്യം തിരക്കിയതോടെയാണ് 11-കാരന്‍ പീഡനവിവരം വെളിപ്പെടുത്തിയത്. 11 വയസ്സുകാരനെ നിരന്തരം പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നായിരുന്നു കോടതി വിധിന്യായത്തില്‍ പറഞ്ഞത്.

പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ വി.എസ്. അജീഷ്, ഡി.ഗോപി, കെ. ശ്യാം എന്നിവരാണ് കേസ് അന്വേഷിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി. പ്രോസിക്യൂഷന്‍ 21 സാക്ഷികളെ വിസ്തരിച്ചു, 23 രേഖകളും അഞ്ച് തൊണ്ടിമുതലുകളും ഹാജാരാക്കി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE