
ജുബൈൽ: പയ്യോളി സ്വദേശി സുബീഷ് കങ്കാണിവളപ്പിൽ (33) ജുബൈലിൽ നിര്യാതനായി. താമസസ്ഥലത്ത് രാത്രി ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ജുബൈലിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഫോറൻസിക് പരിശോധന പുരോഗമിക്കുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ്: സുരേഷ്, മാതാവ്: ബീന. മരണാനന്തര ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.