BREAKING NEWS
dateFRI 4 APR, 2025, 7:49 AM IST
dateFRI 4 APR, 2025, 7:49 AM IST
back
Homeregional
regional
Aswani Neenu
Mon Mar 18, 2024 04:03 PM IST
പ്രണയവിവാഹം 11 മാസം മുൻപ്; ഗർഭിണിയായ 19-കാരി വീട്ടിൽ മരിച്ചനിലയിൽ
NewsImage

തിരുവനന്തപുരം: ഗര്‍ഭിണിയായ പത്തൊമ്പതുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റൂര്‍ മൂങ്ങോട് പേരേറ്റില്‍ കാട്ടില്‍വീട്ടില്‍ ലക്ഷ്മിയെയാണ് ശങ്കരന്‍മുക്കിന് സമീപത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ച നിലയിലാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടത്. യുവതി ഒന്നരമാസം ഗര്‍ഭിണിയായിരുന്നു.

11 മാസം മുന്‍പാണ് ലക്ഷ്മിയും ഓട്ടോ ഡ്രൈവറായ കിരണും പ്രണയിച്ച് വിവാഹിതരായത്. ചെമ്പകമംഗലത്തെ സായ്‌റാം കോളേജിലെ അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥിനിയായിരുന്നു ലക്ഷ്മി. ഗര്‍ഭിണിയായതിനാല്‍ പഠിക്കാന്‍ പോകുന്നത് ഭര്‍ത്താവ് വിലക്കിയതായി പറയുന്നുണ്ട്. ഗര്‍ഭഛിദ്രം നടത്താന്‍ യുവതി ആവശ്യപ്പെട്ടിട്ടും ഭര്‍തൃവീട്ടുകാര്‍ ഇതിന് സമ്മതിച്ചില്ലെന്നും പറയുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ കടയ്ക്കാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വര്‍ക്കല എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണത്തിലേ കൂടുതല്‍വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE