BREAKING NEWS
dateTHU 21 NOV, 2024, 3:02 PM IST
dateTHU 21 NOV, 2024, 3:02 PM IST
back
Homeregional
regional
Arya
Sat Dec 02, 2023 11:51 AM IST
വിവാദ 'ഗ്യാസ്' ഉത്തരവിൽ മാറ്റം വരുത്തി പോലീസ്
NewsImage

കൊച്ചി: നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിവാദ 'ഗ്യാസ്' ഉത്തരവിൽ മാറ്റം വരുത്തി പോലീസ്. നവ കേരള സദസ്സ് നടക്കുന്ന രണ്ടു മണിക്കൂർ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്ന് കച്ചവടക്കാർക്ക് പുതിയ നിർദേശം.

നവ കേരള സദസ്സ് നടക്കുന്ന ദിവസം മുഴുവൻ ഗ്യാസ് ഉപയോഗിക്കരുതെന്നായിരുന്നു ആദ്യം കച്ചവടക്കാർക്ക് പോലീസ് നിർദേശം നൽകിയിരുന്നത്. തീരുമാനം വിവാദമായതോടെയാണ് നിർദേശത്തിൽ മാറ്റം വരുത്തിയത്. നവ കേരള സദസ്സിന്‍റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളിൽ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്നായിരുന്നു പോലീസിന്‍റെ നിര്‍ദേശം.

എറണാകുളം ആലുവ ഈസ്റ്റ് പോലീസാണ് ആലുവ പ്രൈവറ്റ് ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കടകൾക്ക് നിർദേശം നൽകിയത്. ഭക്ഷണം മറ്റിടങ്ങളിൽ വച്ച് പാചകം ചെയ്തശേഷം കടയിൽ എത്തിച്ച് വിൽക്കണമെന്നും സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് നിർദേശമെന്നുമാണ് പോലീസ് നൽകിയ നോട്ടീസിൽ പറയുന്നത്. കടകളിലെ ജീവനക്കാർക്ക് പരിശോധനകൾ നടത്തിയ ശേഷം തിരിച്ചറിയൽ കാർഡുകൾ പോലീസ് സ്റ്റേഷനിൽ നിന്നും നൽകും. തിരിച്ചറിയൽ കാർഡുകൾ ഇല്ലാത്ത ജീവനക്കാരെ കടകളിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും നോട്ടീസിലുണ്ട്. നവ കേരള സദസ്സിന്‍റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര ഈ മാസം ഏഴിന് ആലുവയിൽ എത്തിച്ചേരാൻ ഇരിക്കെയാായിരുന്നു പോലീസിന്‍റെ വിചിത്ര നിര്‍ദേശം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE