കല്‍പ്പറ്റ: പരിശോധനക്കിടയിൽ കാറിൽ കണ്ടെത്തിയത് 500 ന്റെ നോട്ടുകെട്ടുകൾ. പൊലീസ് പിടിച്ചെടുത്തത് പത്ത് ലക്ഷം രൂപ. രേഖകൾ ഇല്ലാതെ കടത്തിയ പണമാണ് പിടികൂടിയത്. വയനാട് തലപ്പുഴ നാൽപ്പത്തിമൂന്നാം മൈലിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് 10,53000 രൂപ പിടിച്ചെടുത്തത്.
കാര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്. കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരിശോധന കൂടുതൽ ശക്തമാക്കി. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറാണ് പൊലീസ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് അറിയിച്ചു.