പാലക്കാട്: നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ നില അതീവഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 38കാരിയെ ഇന്നലെ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. യുവതിയുടെ 12 വയസുള്ള മകനെയും പനിയെത്തുടർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ധുവായ പത്ത് വയസുള്ള കുട്ടിയെ പനിയെ തുടർന്ന് നേരത്തെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 110 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളതെന്ന് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുള്ളത്. ഇതിൽ 65 പേർ ആരോഗ്യപ്രവർത്തകരാണ്.