BREAKING NEWS
dateSUN 6 JUL, 2025, 3:00 AM IST
dateSUN 6 JUL, 2025, 3:00 AM IST
back
Homeentertainment
entertainment
Aswani Neenu
Mon Apr 08, 2024 12:09 PM IST
പാത്രം കഴുകുന്നതിനിടെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണുമരിച്ചു
NewsImage

ചെറുതോണി: സ്കൂൾ വിദ്യാർഥി വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു. തോപ്രാംകുടി സ്‌കൂള്‍സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ ശ്രീലക്ഷ്മി (14) യാണ് കുഴഞ്ഞുവീണ് മരിച്ചത്. തങ്കമണി സെയ്ന്റ് തോമസ് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE