കോഴിക്കോട്: കലക്ടർ സ്നേഹിൽകുമാർ സിങ്ങിന് മാവോവാദികളുടെ ഭീഷണിക്കത്ത്. ഞായറാഴ്ച തപാലിലാണ് കലക്ടറേറ്റിൽ കത്തു ലഭിച്ചത്. 2024ൽ അഴിമതിക്കേസിൽ ഒരാളും ശിക്ഷിക്കപ്പെടാതിരിക്കണമെന്ന് ഓർമിപ്പിച്ചാണു കത്ത് അവസാനിപ്പിക്കുന്നത്. കത്ത് ജില്ലാ പൊലീസ് മേധാവിക്കു കൈമാറി. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.