BREAKING NEWS
dateTHU 26 FEB, 2026, 6:31 PM IST
dateTHU 26 FEB, 2026, 6:31 PM IST
back
Homeregional
regional
Aswani Neenu
Sun Mar 24, 2024 02:29 PM IST
കേബിൾ കുരുങ്ങി സ്കൂട്ടർ യാത്രക്കാരി തെറിച്ചു വീണു, ഗുരുതര പരിക്ക്
NewsImage

കൊല്ലം: കരുനാഗപ്പള്ളി തഴവയിൽ കേബിൾ കുരുങ്ങി സ്കൂട്ടർ യാത്രികയായ വീട്ടമ്മക്ക് ​ഗുരുതരമായി പരിക്കേറ്റു. വളാലിൽ മുക്കിൽ താമസിക്കുന്ന സന്ധ്യ (43) യ്ക്കാണ് പരിക്കേറ്റത്. 
തടി കയറ്റിവന്ന ലോറിയിൽ കുടുങ്ങി കേബിൾ പൊട്ടുകയും ഭർത്താവിൻ്റെ വർക് ഷോപ്പിന് മുന്നിൽ സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യ അതിൽ കുരുങ്ങുകയുമായിരുന്നു. കേബിളിൽ കുരുങ്ങി സന്ധ്യ  20 മീറ്ററോളം ദൂരം തെറിച്ചു വീഴുകയായിരുന്നു. സ്‌കൂട്ടർ ഉയർന്നു പൊങ്ങി അവരുടെ മേലെ വീഴുകയും ചെയ്തു. തോളെല്ലിന് പരിക്കേറ്റ സന്ധ്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു അപകടം. നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE