BREAKING NEWS
dateTHU 26 FEB, 2026, 6:26 PM IST
dateTHU 26 FEB, 2026, 6:26 PM IST
back
Homeregional
regional
Aswani Neenu
Thu Jan 11, 2024 02:58 PM IST
മദ്യലഹരിയിൽ കോഴിക്കോട്ടെ വിദ്യാര്‍ഥികളുടെ ബാഗുകള്‍ ട്രെയിനില്‍നിന്ന് പുറത്തേക്കെറിഞ്ഞയാൾ പിടിയിൽ
NewsImage

കോഴിക്കോട്: മദ്യാസക്തിയിൽ സഹയാത്രികരുടെ ബാ​ഗുകൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞയാളെ യാത്രക്കാർ ചേർന്ന് ആർ.പി.എഫിന് കൈമാറി. ബുധനാഴ്ച കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. കോഴിക്കോട്ട് നിന്നുള്ള ആറ് വിദ്യാർഥികളുടെ ബാ​ഗാണ് മദ്യപൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞത്.

പത്തനംതിട്ടയിൽ നടക്കുന്ന പവർലിഫ്റ്റിംങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോവുകയായിരുന്നു വിദ്യാർഥികൾ. മത്സരിക്കാനുള്ള ഉപകരണങ്ങൾ അടങ്ങിയ ബാ​ഗുകൾ ഇവർ ട്രെയിനിന്റെ ശുചിമുറിക്ക് സമീപം വെച്ചിരുന്നു. കടലുണ്ടിക്ക് അടുത്ത് എത്തിയപ്പോളാണ് മദ്യപിച്ചെത്തിയ ഒരാൾ വന്ന് ബാ​ഗുകൾ എടുത്ത് പുറത്തേക്ക് എറിഞ്ഞത്. തുടർന്ന് മറ്റ് യാത്രക്കാർ ഇയാളെ തടഞ്ഞ് വെക്കുകയും തിരൂരിൽ വെച്ച് ആർ.പി.എഫിന് കൈമാറുകയുമായിരുന്നു. വലിച്ചെറിഞ്ഞ മൂന്ന് ബാ​ഗുകളും കണ്ടെത്തിയെങ്കിലും ചെളി നിറഞ്ഞ ചതുപ്പിൽ വീണതിനാൽ ബാ​ഗിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ഉപയോ​ഗ ശൂന്യമായി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE