BREAKING NEWS
dateTHU 19 JUN, 2025, 10:22 PM IST
dateTHU 19 JUN, 2025, 10:22 PM IST
back
Homeregional
regional
SREELAKSHMI
Thu Jun 19, 2025 09:27 AM IST
വാട്സാപ്പ് പ്രണയം; 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ പിടിയിൽ
NewsImage

പെരുനാട്: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. പീരുമേട് തോട്ടപ്പുര കൊടിയകുളങ്ങര വീട്ടിൽ അഭിറാം (19) ആണ് പിടിയിലായത്.

പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് യുവാവിനെ വാട്സാപ്പിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് പലപ്പോഴായി നേരിൽകണ്ടു. റാന്നിയിലെ പെട്രോൾ പമ്പിൽ ജോലിചെയ്യുന്ന അഭിറാം ഈവർഷം ഫെബ്രുവരിയിൽ ഇഷ്ടമാണെന്നും ഒരുമിച്ചുജീവിക്കാമെന്നും പറഞ്ഞ് ഇയാളുടെ പുതിയ വീടിന്റെ പണി നടക്കുന്നയിടത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു.പെരുനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ഇൻസ്പെക്ടർ ജി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പ്രതിയെ റാന്നിയിൽനിന്ന് പിടികൂടി. ഇയാളെ കോടതി റിമാൻഡുചെയ്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE