BREAKING NEWS
dateTHU 21 NOV, 2024, 4:55 PM IST
dateTHU 21 NOV, 2024, 4:55 PM IST
back
Homeregional
regional
Arya
Mon Nov 27, 2023 10:50 AM IST
കാമ്പസിൽ ഡി.ജെ.യും സംഗീതപരിപാടിയും വിലക്കുന്ന സർക്കുലർ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി
NewsImage

കൊച്ചി: കോളേജ് കാമ്പസിൽ പുറത്തുനിന്നുള്ള ഏജൻസികളുടെ ഡി.ജെ.യും സംഗീതപരിപാടിയും വിലക്കുന്ന സർക്കാർ സർക്കുലർ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി 2015 ഒക്ടോബറിർ 20-നുതന്നെ ഉത്തരവിട്ടിരുന്നു. സർക്കുലർ കടലാസിൽ ഒതുങ്ങരുതെന്നും എല്ലാ കാമ്പസുകളിലും കർശനമായി നടപ്പാക്കണമെന്നുമായിരുന്നു ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്. അതു നടപ്പാക്കിയിരുന്നെങ്കിൽ കുസാറ്റിൽ ശനിയാഴ്ച വൈകീട്ടുണ്ടായ ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു. തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ സംഘടിപ്പിച്ച വാഹനറാലിക്കിടെ ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭത്തിലായിരുന്നു വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിയത്. 

അച്ചടക്കനടപടിയുടെ ഭാഗമായി പുറത്താക്കിയ വിദ്യാർഥികളായിരുന്നു ഹർജിക്കാർ. വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നതിനുപിന്നാലെയാണ് സർക്കാർ കാമ്പസിലെ പരിപാടികൾ മാർഗരേഖ നിശ്ചയിച്ച് സർക്കുലറിറക്കിയത്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിൽ 19 മാർഗനിർദേശങ്ങളായിരുന്നു ഉണ്ടായിരുന്നത്. കാമ്പസിൽ പുറത്തുനിന്നുള്ള ഏജൻസികളുടെ ഡി.ജെ.യും സംഗീതപരിപാടിയും അനുവദിക്കരുതെന്ന് അതിൽ 12-ാമത്തെ നിർദേശമായി ഉൾപ്പെടുത്തി. ടെക്‌നിക്കൽ ഫെസ്റ്റിവൽ ടെക്നിക്കൽ ആക്ടിവിറ്റിയായി ചുരുക്കണമെന്നും നിർദേശമുണ്ടായിരുന്നു

സർക്കുലറിലെ മറ്റ് നിർദേശങ്ങൾ:

*ആഘോഷങ്ങൾക്ക് വാഹനങ്ങൾ ഉപയോഗിക്കരുത്

* കഴിവതും കാമ്പസുകളുടെ സുരക്ഷാചുമതല വിരമിച്ച സൈനികരെ ഏൽപ്പിക്കണം

* പൂർവവിദ്യാർഥികളടക്കം കാമ്പസിൽ വരുന്നതിന് നിയന്ത്രണം വേണം

* ആഘോഷപരിപാടികളുടെ വിവരങ്ങൾ മുൻകൂട്ടി പോലീസിനെ അറിയിക്കണം

* വിദ്യാർഥികളുടെ പരിപാടികൾ അധ്യാപകരുടെ സാന്നിധ്യത്തിൽ മാത്രം

* രാത്രി ഒൻപതു കഴിഞ്ഞാൽ വിദ്യാർഥികളുടെ പരിപാടി അനുവദിക്കരുത്

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE