കണ്ണൂർ: തില്ലങ്കേരിയിൽ തെയ്യത്തിന് മർദനമേറ്റു. ഭക്തരെ തെയ്യം ഓടിക്കുന്നതിനിടയിൽ ഒരു കുട്ടിക്ക് പരിക്ക് പറ്റിയിരുന്നു. ഇത് ചിലർ ചോദ്യം ചെയ്യുകയും തെയ്യത്തെ മർദിക്കുകയുമായിരുന്നു. കൈതചാമുണ്ഡി തെയ്യത്തെയാണ് ഒരു സംഘമാളുകൾ മർദിച്ചത്.
തില്ലങ്കേരി പെരിങ്ങനത്താണ് സംഭവം. കൈതചാമുണ്ഡി തെയ്യം ഭക്തരെ ഓടിക്കുന്ന ചടങ്ങുണ്ട്. ആ ചടങ്ങിനിടെയായിരുന്നു കുട്ടിക്ക് പരിക്കേറ്റത്. നാട്ടുകാര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് തെയ്യം നിലത്തുവീണിരുന്നു. എന്നാൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിക്കാതെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. വടക്കന്‍ മലബാറില്‍ ഏറെ പ്രചാരമുള്ള കൈതചാമുണ്ഡി തെയ്യം ചുരുക്കം ക്ഷേത്രങ്ങളിലാണ് കെട്ടിയാടാറുള്ളത്.