BREAKING NEWS
dateTHU 21 NOV, 2024, 3:21 PM IST
dateTHU 21 NOV, 2024, 3:21 PM IST
back
Homeregional
regional
SREELAKSHMI
Mon May 27, 2024 09:53 PM IST
വളർത്തുനായയുടെ നഖം കൊണ്ട് മുറിഞ്ഞു;ചികിത്സ വേണ്ടെന്നുവെച്ച ഹോമിയോ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
NewsImage

പാലക്കാട്: മണ്ണാർക്കാട് ഹോമിയോ ഡോക്ടര്‍ പേവിഷ ബാധയേറ്റ് മരിച്ചു. കുമരംപുത്തൂരില്‍ പള്ളിക്കുന്ന് ചേരിങ്ങല്‍ റംലത്താ(42)ണ് മരിച്ചത്.ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.റംലത്തുമായി ഇടപഴകിയവരോട് കുത്തിവെപ്പെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വീട്ടിലെ വളര്‍ത്തുനായയുടെ നഖം കൊണ്ട് റംലത്തിന് മുറിവേറ്റിരുന്നു. രണ്ട് മാസം മുമ്പായിരുന്നു സംഭവം. വളര്‍ത്തുനായ ആയതിനാല്‍ തന്നെ' അവര്‍ ഇത് കാര്യമാക്കുകയോ ചികിത്സ തേടുകയോ ചെയ്തിരുന്നില്ല. ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തു. പിന്നാലെ കഴിഞ്ഞ ദിവസമാണ് റംലത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.പിന്നാലെ റംലത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.എന്നാല്‍ നിരീക്ഷണത്തില്‍ കിടത്തിയ റംലത്തും ഭര്‍ത്താവ് ഉസ്മാനും തിങ്കളാഴ്ച പുലര്‍ച്ചെ ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ റംലത്തിന് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE