കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ട കോൺഗ്രസ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു. ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരെയാണ് കേസ്. ഫേസ്ബുക്കിലാണ് വൃന്ദ അധിക്ഷേപ പോസ്റ്റ് പങ്കുവച്ചത്.
വൃന്ദ വിമ്മി എന്ന ഫേസ്‌ബുക്കി പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ഡി വൈ എഫ് നേതാവാണ് പൊലീസിൽ പരാതി നൽകിയത്. ഉമ്മൻചാണ്ടിയേയും കുടുംബത്തെയും വി എസ് അധിക്ഷേപിച്ചത് ഒരു കോൺഗ്രസുകാരനും മറന്നുപോകരുതെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.