പത്തനംതിട്ട: കോന്നിയിൽ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്പതികളുടെ മകൾ ഹൃദ്യ ആണ് മരിച്ചത്. ഇളയ കുട്ടിക്ക് വേണ്ടി വീട്ടിൽ കെട്ടിയിരുന്ന തൊട്ടിലിൽ കയറിയപ്പോൾ കഴുത്തില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്തായിരുന്നു അപകടം.