കോട്ടയം : പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിധീഷിന്റെ ഭാര്യയും കുണ്ടറ സ്വദേശിയുമായ വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരെയും അൽ ക്വായ്‌സിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഷാർജയിൽ സ്വകാര്യ കമ്പനിയിലെ എച്ച്ആർ മാനേജരായിരുന്നു വിപഞ്ചിക.
വിപഞ്ചികയുടെ അമ്മ ഷൈലജയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. തുടർന്ന് എഫ്‌ഐആർ മാറ്റിയെഴുതി. ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണയും മാറ്റി സ്ത്രീധനപീഡന മരണമാക്കിയാണ് എഫ്‌ഐആർ പുതുക്കിയത്. ഭർത്താവ് നിധീഷാണ് കേസിലെ ഒന്നാം പ്രതി. ഭർത്തൃസഹോദരി നീതു രണ്ടാം പ്രതിയും നിധീഷിന്റെ അച്ഛൻ മൂന്നാം പ്രതിയുമാണ്.