BREAKING NEWS
dateSUN 6 JUL, 2025, 4:42 AM IST
dateSUN 6 JUL, 2025, 4:42 AM IST
back
Homeentertainment
entertainment
Aswani Neenu
Fri Mar 01, 2024 01:22 PM IST
കോളജ് ഡേ ആഘോഷത്തിന് കാമ്പസിനകത്ത് കാർ റേസിങ്; 1,20,000 രൂപ പിഴയിട്ട് എം വി ഡി
NewsImage

തിരൂർ: പുറമണ്ണൂർ മജ്‌ലിസ് കോളജ് ഡേയിൽ കാമ്പസിനകത്ത് ആഢംബര കാറുകൾ അപകടകരമായ രീതിയിൽ ഓടിച്ച വിദ്യാർഥികൾക്കെതിരെ നിയമ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കോളജ് ഡേ ആഘോഷത്തിന് മാറ്റ് കൂട്ടാൻ വിദ്യാർഥികൾ കാമ്പസിനുള്ളിലെ റോഡിൽ 13 ആഡംബര കാറുകളിൽ റേസിങ് നടത്തി ഭീകരന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്ന് അധികൃതർ കാമ്പസ്‌ പ്രവേശനകവാടം അടച്ചു. തുടർന്ന് മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒക്ക് വിവരം നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ജയചന്ദ്രൻ, അസയ്നാർ, അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ സലീഷ്, മനോഹരൻ, കരീം ചാലിൽ, ജെസ്സി എന്നിവരുടെ നേതൃത്വത്തിലുള്ള തിരൂർ, തിരൂരങ്ങാടി എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകൾ സംയുക്തമായി പരിശോധന നടത്തി. പരിശോധനയിൽ 13 വിദ്യാർഥികൾക്കെതിരെയും വാഹന ഉടമസ്ഥർക്കെതിരെയും അനുമതി ഇല്ലാതെ കോളജിനകത്ത് കാർ ഓടിച്ചതിനും അപകടകരമാംവിധം വാഹനം ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും കേസെടുത്തു.

1,20,000 രൂപ പിഴയടക്കാൻ നോട്ടീസ് നൽകി. റേസിങ്ങിന് ഉപയോഗിച്ച പല ആഢംബര വാഹനങ്ങളും വാടകക്ക് എടുത്തിട്ടുള്ളവയാണ്. ഇത്തരത്തിൽ നിയമവിരുദ്ധമായി വാഹനങ്ങൾ ദിവസ വാടകക്ക് നൽകിയവർക്കെതിരെയും നിയമനടപടി ഉണ്ടാവും. കോളജ്, സ്കൂൾ കാമ്പസുകളിൽ ഇത്തരത്തിൽ റേസിങ് നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്‌സ്‌മന്റ് ആർ.ടി.ഒ പി.എ. നസീർ അറിയിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE