വെഞ്ഞാറമൂട് : ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ പുറത്തേക്കിട്ട തല വൈദ്യുതത്തൂണിലിടിച്ച് പരിക്കേറ്റ ഏഴുവയസ്സുകാരൻ മരിച്ചു. തേമ്പാംമൂട് തലേക്കുന്നിൽ വൈഷ്ണവത്തിൽ ദീപുവിന്റെയും ശാന്തികൃഷ്ണയുടെയും ഏക മകൻ വൈഷ്ണവ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ മൂന്നാനക്കുഴിക്കു സമീപംവെച്ചാണ് അപകടം. വൈഷ്ണവും മാതാവും ബന്ധുവീട്ടിലേക്ക് ഓട്ടോയിൽ പോകുമ്പോൾ ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വൈഷ്ണവ് തല പുറത്തിടുകയും വൈദ്യുതത്തൂണിലിടിക്കുകയുമായിരുന്നു.
ഉടൻ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകീട്ട് ആറുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.വേറ്റിനാട് എം.ജി.എം. സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്.