BREAKING NEWS
dateTHU 21 NOV, 2024, 3:28 PM IST
dateTHU 21 NOV, 2024, 3:28 PM IST
back
Homeregional
regional
Aswani Neenu
Tue Jan 30, 2024 09:49 AM IST
ആശുപത്രിവിട്ട് അച്ഛനെത്തുമ്പോൾ കാത്തിരിക്കാൻ മകനില്ല: കണ്ണീർ ഓർമ്മയായി അഖിൽ
NewsImage

അമ്പലപ്പുഴ : ജനുവരി ഒന്നിനുണ്ടായ അപകടത്തിൽ തലയ്ക്കു പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിജു മുരളീധരനെ വെന്റിലേറ്ററിൽനിന്നു മാറ്റിയിട്ട് നാലുദിവസമേ ആകുന്നുള്ളൂ. പൂർണമായി ഓർമ തിരിച്ചുകിട്ടിയിട്ടില്ല. ആശുപത്രിവിട്ടെത്തുമ്പോൾ കാത്തിരിക്കാൻ മകൻ അഖിൽകുമാർ വീട്ടിലുണ്ടാകില്ലെന്ന് ഇദ്ദേഹത്തിനറിയില്ല. പത്തനംതിട്ട-തിരുവല്ല റോഡിൽ കുന്നിലത്തുപടിയിൽ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് അഖിൽകുമാർ (26) മരിച്ചത്.

സ്വന്തമായി വീടില്ലാത്ത കുടുംബം വാടകവീടുകളിൽ മാറിമാറി താമസിക്കുകയാണ്. പുന്നപ്ര ചള്ളിക്കടപ്പുറത്തിനടുത്ത് പുതുവൽ എന്ന വീട്ടിലാണ് രണ്ടുമാസമായി താമസം. തിരുവല്ലയിൽ ഗുരുമന്ദിരത്തിൽ ശാന്തിക്കാരനായിരുന്ന ബിജു വീട്ടിലേക്കുവരുമ്പോൾ സ്കൂട്ടർ നിയന്ത്രണംവിട്ടുമറിയുകയായിരുന്നു. തലയ്ക്കു ഗുരുതരപരിക്കേറ്റ ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു ശസ്ത്രക്രിയ നടത്തിയ ഇദ്ദേഹത്തിന് ആശുപത്രിവിടണമെങ്കിൽ ചികിത്സാച്ചെലവായ മൂന്നുലക്ഷത്തിലേറെ രൂപ അടയ്ക്കണം. ഇത്രയും വലിയ തുക കണ്ടെത്തുന്നതെങ്ങനെയെന്ന ആശങ്കയിലായിരുന്ന കുടുംബത്തിന് താങ്ങാനാകാത്ത ദുരന്തമായി അഖിലിന്റെ മരണം.

കുട്ടനാട് കണ്ണകി ക്രിയേഷൻസിന്റെ ഉപകരണങ്ങൾ കൊണ്ടുപോകുന്ന വാനിന്റെ ഡ്രൈവറായിരുന്നു അഖിൽകുമാർ. സീതത്തോട് പരിപാടി കഴിഞ്ഞ് മടങ്ങുംവഴി വാനിൽ പച്ചക്കറിലോറിയിടിച്ചായിരുന്നു അപകടം. നാടൻപാട്ടുസംഘത്തിലെ കലാകാരന്മാരിൽ ഒരാളൊഴികെ മറ്റുള്ളവർ മറ്റു വാഹനങ്ങളിലായാണ് പോയത്. അഖിലിനൊപ്പമുണ്ടായിരുന്ന മുതുകുളം സ്വദേശി സുർജിത്ത് ഗുരുതരപരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ ധന്യയും മൂന്നരവയസ്സുള്ള മകൻ അദ്വിക്കും അഖിലിന്റെ കുടുംബത്തോടൊപ്പം വാടകവീട്ടിലാണു കഴിയുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE