BREAKING NEWS
dateWED 4 FEB, 2026, 12:34 AM IST
dateWED 4 FEB, 2026, 12:34 AM IST
back
Homeregional
regional
SREELAKSHMI
Sun Feb 01, 2026 09:44 PM IST
നാളത്തെ ഡി.വൈ.എഫ്. ഐ-, മഹിള അസോസിയേഷൻ പോലീസ് സ്റ്റേഷൻ മാർച്ച്‌ മാറ്റി വെച്ചു
NewsImage

മണിയൂർ : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മാതാവിന്റെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്. ഐ - മഹിളാ അസോസിയേഷൻ നാളെ പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് നടത്താനിരുന്ന മാർച്ച്‌ മാറ്റിവെച്ചു. 

ഭാരവാഹികൾ ഇന്ന് പോലീസുകാരുമായി നടത്തിയ ചർച്ചയിൽ കേസിലെ ഒന്നാം പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്നും അയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് ഉറപ്പ് തന്നതായി അറിയിച്ചു. രണ്ടാം പ്രതിയും ഇരയുടെ മാതാവുമായ യുവതിയെ കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾക്കകം അറസ്റ്റ് ചെയ്തു. മാതാവിനെ ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ചവരെ കൂട്ടു പ്രതികളായി ചേർത്ത് കേസ് രജിസ്റ്റർ ചെയ്യണമെന്ന് പോലീസിനോട് ഡി.വൈ. എഫ്. ഐ മഹിളാ പ്രവർത്തകർ ആവശ്യപ്പെട്ടു.

അറസ്റ്റ് ഉടൻ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഡി.വൈ. എഫ്. ഐ -മഹിളാ ഭാരവാഹികൾ അറിയിച്ചു.

Tags
COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE