
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരാളെ കൂടി പ്രതിചേർത്തു. കൂത്താളി സ്വദേശി അനസിനെയാണ് ആറാം പ്രതിയായി ചേർത്തത്. കൊയിലാണ്ടി സബ് ജയിലിൽ കഴിയുന്ന അനസിന്റെ അറസ്റ്റ് പൊലീസ് ജയിലിലെത്തി രേഖപ്പെടുത്തി.ലഹരി കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്ക് അനസ് സഹായം നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. ലഹരി ആവശ്യക്കാർക്ക് ലൊക്കേഷൻ അയച്ചുനൽകിയതും അനസാണെന്നാണ് പൊലീസ് പറയുന്നത്.
കേസിലെ മറ്റ് പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ബി.ആർ.സി അധ്യാപകരായ കീർത്തന, നീഷ്മ, കാവ്യ, അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസ് എന്നിവർക്കാണ് വടകര എൻഡിപിഎസ് കോടതി ജാമ്യം അനുവദിച്ചത്.വടകര താഴെ അങ്ങാടി സ്വദേശി സഫ്‌വാൻ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായതോടെയാണ് സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ മൂന്ന് ബി.ആർ.സി സ്പെഷ്യലിസ്റ്റ് അധ്യാപികമാരിലേക്ക് അന്വേഷണം എത്തിയത്.