BREAKING NEWS
dateTHU 10 SEPT, 2026, 3:46 PM IST
dateTHU 10 SEPT, 2026, 3:46 PM IST
back
Homeregional
regional
Aswani Neenu
Thu Sep 10, 2026 01:19 PM IST
കുടുംബത്തെ ആക്രമിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ
NewsImage

തിരുവമ്പാടി: അഗസ്ത്യൻമുഴി പാലത്തിന് സമീപം തൊണ്ടിമ്മൽ ഗ്രൗണ്ടിനടുത്ത് പൊതുസ്ഥലത്ത് കുടുംബത്തെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ തിരുവമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുക്കം സ്വദേശി മണാശ്ശേരി കുറുഞ്ചാലിൽ സുജീഷ് കെ. (42), നീലേശരം, കല്ലുരുട്ടി സ്വദേശിയായ മുഹമ്മദ് ബഷീർ (40), തൃക്കളയൂർ സ്വദേശിയായ ശാമിൽ ഷാനു (29) എന്നിവരാണ് അറസ്റ്റിലായത്.

സെപ്റ്റംബർ 3ന് വൈകിട്ട് 6.45ഓടെയാണ് സംഭവം. യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവതിയുടെ ഭർത്താവിനെയും മകനെയും പ്രതികൾ പൊതുസ്ഥലത്ത് തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണ് കേസ്. പ്രതികളിലൊരാളായ സുജീഷ് കെ. വടികൊണ്ട് യുവതിയുടെ ഭർത്താവിനെ ആക്രമിച്ചതിനെ തുടർന്ന് കൈക്ക് പൊട്ടലുൾപ്പെടെയുള്ള ഗുരുതര പരിക്കേറ്റു. യുവതിയുടെ മകന്റെ കാലിലും വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതായും പോലീസ് പറയുന്നു. മറ്റൊരു പ്രതിയായ മുഹമ്മദ് ബഷീർ മകന്റെ മൊബൈൽ ഫോൺ എറിഞ്ഞുതകർത്തതിലൂടെ ഏകദേശം 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായും കേസിലുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവമ്പാടി എസ് എച്ച് ഒ എസ് ഐ രമ്യ ഇ.കെ.യുടെ മേൽനോട്ടത്തിൽ എസ് ഐ ജയ്സൺ, എ എസ് ഐ ജദീർ,എ എസ് ഐ സുനിൽകുമാർ, എസ് സി പി ഒ സുഭാഷ് എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE