BREAKING NEWS
dateFRI 4 SEPT, 2026, 3:42 PM IST
dateFRI 4 SEPT, 2026, 3:42 PM IST
back
Homeregional
regional
SREELAKSHMI
Fri Sep 04, 2026 08:01 AM IST
പൂച്ച കരയുന്നത് കേട്ട് നോക്കി; കണ്ണൂരിലെ വീട്ടിൽ അടുക്കളയിൽ വലിയ മൂർഖൻ
NewsImage

കണ്ണൂർ: അടുക്കളയിൽനിന്ന് പൂച്ചയുടെ അസാധാരണമായ കരച്ചിൽ കേട്ട് വാതിൽ തുറന്ന വീട്ടുകാർ ഞെട്ടി. ലൈറ്റിട്ടപ്പോൾ കണ്ടത് വലിയൊരു മൂർഖൻ പത്തി വിടർത്തി നിൽക്കുന്നു. വീട്ടുകാരെ കണ്ട് നിമിഷങ്ങൾക്കകം മൂർഖൻ കഞ്ഞിക്കലത്തിലേക്ക് ചാടി. ഇരിട്ടിക്ക് അടുത്ത് തില്ല​ങ്കേരി പഞ്ചായത്തിലെ പത്താം വാർഡിലെ മുനീർ ഫൈസിയുടെ ഷാമില മൻസിൽ വീട്ടിൽ രാത്രി 12.30ഓടെയാണ് സംഭവം.

വീട്ടുകാരുടെ ബഹളം കേട്ട് അയൽവാസികൾ ഓടിക്കൂടി. സമീപത്തുനിന്ന് കിട്ടിയ വലിയൊരു പലകയിട്ട് കഞ്ഞിക്കലത്തിനു മുകളിൽ അടപ്പിട്ടപോലെ വെച്ചു. ഇരിട്ടി താൽക്കാലിക സെക്ഷനിലെ വാച്ചറും മാർക്ക്‌ പ്രവർത്തകനുമായ ഫൈസൽ വിളക്കോടിനെ വിവരമറിയിച്ചു. ഒരുമണിയോടെ ഇയാളെത്തി പാമ്പിനെ പിടികൂടി കൊട്ടിയൂർ വനത്തിൽ തുറന്നുവിട്ടു.പൂച്ചയെ പിടിക്കാനാണ് മൂർഖൻ അകത്തുകയറിയതെന്ന് ഫൈസൽ പറഞ്ഞു. അടുക്കള വാതിലിന്റെ ഗ്രിൽസിനടയിലൂടെയാണ് പാമ്പ് കയറിയത്. ഗ്രിൽസിനടിയിലെ വലിയ ഗ്യാപാണ് പാമ്പിന് സൗകര്യമായത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE