BREAKING NEWS
dateTUE 17 NOV, 2026, 9:19 PM IST
dateTUE 17 NOV, 2026, 9:19 PM IST
back
Homeregional
regional
SREELAKSHMI
Tue Nov 17, 2026 11:52 AM IST
യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല വീഡിയോ കാട്ടി; പാനൂരിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
NewsImage

പാനൂർ: യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് അശ്ലീല വീഡിയോ കാണിച്ചുവെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പാനൂർ പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. മൊകേരി മുത്താറിപീടികയിലെ ഐ.കെ.ബി.റോഡിൽ കല്ലുള്ള പറമ്പത്ത് കെ.പി.ഇബ്രാഹിം (64) നെയാണ് പാനൂർ സബ് ഇൻസ്പെക്ടർ മുഹമ്മദ് സജീർ തിങ്കളാഴ്ച രാത്രിയോടെ പൊന്ന്യം പാലത്ത് വെച്ച് അറസ്റ്റ് ചെയ്തത്.

വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന മൂന്ന് വിദ്യാർഥികൾ ഓട്ടോയിൽ കയറിയപ്പോൾ മൊബൈലിലൂടെ വീഡിയോ കാണിക്കുകയും ബ്ലൂടൂത്ത് ഉപയോഗിച്ച് ശബ്ദം സ്പീക്കറിലൂടെ കേൾപ്പിക്കുകയുമായിരുന്നു. വഴിയിലിറങ്ങിയ വിദ്യാർഥികൾ വ്യാപാരിയോട് വിവരം പറഞ്ഞതോടെ പോലീസിനെ അറിയിച്ചു. തുടർന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌