BREAKING NEWS
dateFRI 3 JUL, 2026, 2:06 AM IST
dateFRI 3 JUL, 2026, 2:06 AM IST
back
Homeregional
regional
SREELAKSHMI
Wed Jul 01, 2026 08:40 PM IST
മരുന്ന് മാറിനൽകിയെന്ന് ആരോപണം; നാദാപുരത്ത് ഗുരുതരാവസ്ഥയിലായ രോഗി മരിച്ചു
NewsImage

നാദാപുരം : മരുന്ന് മാറിനൽകിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട്ട് മെഡിക്കൽകോളജിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ നിന്ന് മരുന്ന് മാറിനൽകിയെന്നും തുടർന്ന് രോഗി ഗുരുതരാവസ്ഥയിലായി എന്നുമാണ് ആരോപണം.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. കല്ലാച്ചി വിഷ്‌ണുമംഗലം സ്വദേശി ചന്ദ്രൻ (72) ആണ് മരിച്ചത്.

നാദാപുരം ഗവൺമെന്‍റ് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബം ആരോപിച്ചു. കഴിഞ്ഞ മാസം 23നാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചന്ദ്രൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സക്കിടെ ആശുപത്രിയിൽ നിന്ന് ഗുളിക മാറി നൽകിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മരുന്ന് കഴിച്ചതിന് പിന്നാലെ രോഗിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.

ഇതേ തുടർന്ന് ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർമാർക്കും നഴ്‌സുമാർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE