
അഴിയൂർ: ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങി പോകവേ ട്രാക്കിൽ വീണു കാൽ മുട്ടിനു താഴെ നഷ്ടമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഴിയൂർ സ്കൂളിനു സമീപം അൻസാറിനാണ് (38) മരണപെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ തിരുവനന്തപുരം– മംഗലാപുരം ഏറനാട് എക്സ്പ്രസിൽ നിന്ന് ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്താറായപ്പോഴാണ് അൻസാർ വീണത്.
ഉടൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയുമെത്തി ആശുപ്രത്രിയിലേക്ക് മാറ്റി. കാൽപാദം ട്രാക്കിൽ നിന്നും കിട്ടിയിരുന്നു. അൻസാറിനൊപ്പം കാൽപാദവും ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ വൈകുന്നേരം ആറ് മണിയോടെ മരണം സംഭവിക്കുകയിരുന്നു.