വടകര: മാഹിയില്‍ നിന്ന് കടത്തിയ 36 കുപ്പി വിദേശമദ്യവുമായി മലപ്പുറം തിരൂരങ്ങാടി സ്വദേശി പിടിയിൽ. വേങ്ങര പാലശ്ശേരി വീട്ടില്‍ മൂസക്കുട്ടിയെ (45) യാണ് എക്‌സൈസ് പിടികൂടിയത്. കോഴിക്കോട് ഐബിയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പുളിക്കലും പാര്‍ട്ടിയും അഴിയൂരില്‍ മാഹി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന റോഡില്‍ നിന്നാണ് ഇയാളെ മദ്യവുമായി പിടികൂടിയത്.
പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഷൈജു പി പി, സായിദാസ് കെപി, സിവില്‍ എക്‌സൈസ് ഓഫീസര്‍ മുസ്ബിന്‍ ഇ എം, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രജീഷ് ഇ കെ എന്നിവരാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്.