
നാദാപുരം: എം ഡി എം എയുമായി പിടിയിലായ പ്രതിയുടെ പണം നഷ്ടമായ സംഭവത്തിൽ എസ് ഐയ്ക്ക് സ്ഥലം മാറ്റം. നാദാപുരം സബ് ഡിവിഷനിലെ ഒരു പോലീസ് സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഹണി ട്രാപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയെ എം ഡി എം എയുമായി ആരോപണ വിധേയനായ എസ് ഐയുടെ സംഘം പിടികൂടിയത്. പ്രതിയുടെ പഴ്സിൽ ഉണ്ടായിരുന്ന 15000 ത്തോളം രൂപയിൽ വെറും നാലായിരം രൂപ മാത്രമാണ് എസ് ഐ സ്വീസർ മഹസ്സറിൽ രേഖപ്പെടുത്തിയത്.
തുടർന്ന് പ്രതി സ്റ്റേഷൻ എസ് എച്ച് ഒ യോട് പതിനായിരം രൂപ കാണാനില്ലെന്ന് പരാതി പറയുകയും എസ് എച്ച് ഒ നടത്തിയ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ല പോലീസ് മേധാവി എസ് ഐയെ പോലീസ് ആസ്ഥാനത്തെ പൊതുജന സമ്പർക്കമില്ലാത്ത പോസ്റ്റിലേക്ക് ഒതുക്കി നിയമിക്കുകയായിരുന്നു.