
തിരുവനന്തപുരം: കരമന കൂടത്തില് കുടുബത്തിലെ ദുരൂഹ മരണത്തില് വര്ഷങ്ങള്ക്ക് ശേഷം പ്രതി അറസ്റ്റില്. കാര്യസ്ഥന് രവീന്ദ്രൻ നായരാണ് അറസ്റ്റിലായത്. കുടുംബത്തിലെ അവസാന അംഗമായിരുന്ന ജയമാധവന് നായരുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് സിറ്റി പൊലീസ് കമീഷണർ അരുൾ ബി. കൃഷ്ണ അറിയിച്ചു.
കൂടത്തായിയിലെ കൊലപാതക പരമ്പരകള്ക്ക് പിന്നാലെയാണ് കൂടത്തില് കുടുംബത്തിലെ മരണങ്ങളുടെ യഥാർഥ ചിത്രവും മറനീക്കി പുറത്തുവന്നത്. 2017ൽ രജിസ്റ്റർ ചെയ്ത ഈ കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയായിരുന്നു. ജയമാധവന്നായരുടെ മരണം കൊലപാതകമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഫോറന്സിക് റിപ്പോര്ട്ടാണ് കേസില് നിര്ണായ വഴിത്തിരിവായത്. ചോദ്യം ചെയ്യാന് വിളിച്ചുവരുത്തിയ ശേഷം രവീന്ദ്രനെ ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിലൂടെ ഭൂമി തട്ടിയെടുക്കുകയായിരുന്നു രവീന്ദ്രന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. അനിൽ, സാജു എന്നീ രണ്ടുപേർ കൂടി കുറ്റകൃത്യത്തിൽ രവീന്ദ്രനെ സഹായിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.