
നാദാപുരം: വളയം കുനിങ്ങേന്റവിട വീടിന്റെ വരാന്തയിൽ കളിക്കുന്നതിനിടെ വീണു പരിക്കേറ്റ രണ്ട് വയസുകാരന്‍ മരിച്ചു. ജിതിന്‍-വിജിഷ ദമ്പതികളുടെ മകന്‍ യവിന്‍ യുവിയാണ് മരിച്ചത്. ജിതിന്‍ ഖത്തറിലാണ്. വെള്ളിയാഴ്ച്ച പകലായിരുന്നു സംഭവം.
കളിക്കുന്നതിനിടെ വീണ കുട്ടി കരഞ്ഞതിനു പിന്നാലെ അബോധാവസ്ഥയിലാകുകയായിരുന്നു. ഉടന്‍ വളയത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വടകരയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍: അത്വിക്.