
കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനു സമീപം യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു.തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി കാപ്പാട് വികാസ് നഗര്‍ പാണംകുളം കുനി അവനിക (14), തിരുവങ്ങൂര്‍ കോഴിപ്പറമ്പത്ത് പാര്‍ഥിബ് (17) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. ചേമഞ്ചേരി സ്റ്റേഷന്റെ തെക്ക് ഭാഗത്ത് മംഗലാപുരം-ചെന്നൈ മെയില്‍ തട്ടിയാണ് മരണം. രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിലായിരുന്നു. അതുകൊണ്ടുതന്നെ മരിച്ചവരെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. രാത്രി വൈകി ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതെന്ന് പോലീസ് അറിയിച്ചു.
ദേശീയപാതയും റെയില്‍വേ ട്രാക്കും അടുത്തടുത്തു വരുന്ന ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കാപ്പാട് പാണംകുളം കുനി സുരേഷ്-റീന ദമ്പതികളുടെ മകളാണ് അവനിക. പാര്‍ഥിബ് തിരുവങ്ങൂര്‍ കോയി പറമ്പത്ത് സുബീഷിന്റെയും സുനിഷയുടയും മകനാണ്.