BREAKING NEWS
dateFRI 9 OCT, 2026, 6:50 PM IST
dateFRI 9 OCT, 2026, 6:50 PM IST
back
Homeregional
regional
PREETHU
Thu Oct 08, 2026 03:06 PM IST
അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരിൽ വിദ്യാർഥിക്കെതിരെ കേസ്
NewsImage

കൊല്ലം: പുനലൂരിൽ അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആരോപണവിധേയനായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ പിടിച്ചുവച്ചിട്ടുണ്ട്. ഫോൺ പോലീസിന് കൈമാറും. മോർഫ് ചെയ്ത ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റ് പണം നേടിയെന്നും പരാതിയുണ്ട്.

പുനലൂർ പോളിടെക്‌നിക് കോളേജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിക്കെതിരെയാണ് പരാതി. അധ്യാപകരുടെയും സഹപാഠികളായ വിദ്യാർഥികളുടെയും ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി മോർഫ് ചെയ്ത ശേഷം അശ്ലീല സൈറ്റുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രചരിപ്പിച്ച് പണം നേടിയെന്നാണ് ആരോപണം.

രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കോളേജിൽ നടത്തിയ ചർച്ചയിൽ ചിത്രങ്ങൾ മോർഫ് ചെയ്തതായി വിദ്യാർഥി സമ്മതിച്ചതായും അധികൃതർ പറയുന്നു. ആരോപണവിധേയനായ വിദ്യാർഥിയെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോളേജിൽ പ്രതിഷേധം തുടരുകയാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌