
വടകര: ജില്ല ആശുപത്രി വളപ്പിലെ തീപിടിത്തം പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗത്തിനു പിറകിലെ മാലിന്യകൂമ്പാരത്തിനാണ് തീ പിടിച്ചത്. പുലര്‍ച്ചെ 12.45 ഓടെയാണ് സംഭവം. ആളിപ്പടര്‍ന്നതോടെ ഫയര്‍ഫോഴ്‌സെത്തി തീ അണക്കുകയായിരുന്നു.മാലിന്യകൂമ്പാരത്തിന് തീ കൊടുത്തതാണെന്ന് സംശയിക്കുന്നു. തീ നിയന്ത്രണ വിധേയമാകാതെ വന്നതോടെ അഗ്നിരക്ഷാസേനയുടെ സഹായംതേടുകയായിരുന്നുവെന്നാണ് വിവരം.
സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍ ഒ അനീഷിന്റെ നേതൃത്വത്തില്‍ വടകര നിലയത്തിലെ രണ്ടു യുണിറ്റെത്തി അര മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കി. റസ്‌ക്യൂ ഓഫീസര്‍മാരായ പി.കെ.ജയ്‌സല്‍, കെ.പി.ബിജു, വി.കെ.ബിനീഷ്, ടി.വി.അഖില്‍, പി.ആഗീഷ്, കെ.എം.വിജീഷ്, എന്‍.സത്യന്‍ എന്നിവര്‍ ദൗത്യത്തില്‍ പങ്കെടുത്തു.