BREAKING NEWS
dateTHU 26 DEC, 2024, 7:40 PM IST
dateTHU 26 DEC, 2024, 7:40 PM IST
back
Homeregional
regional
Aswani Neenu
Thu Dec 12, 2024 12:42 PM IST
കാറിന് സൈഡ് നൽകിയില്ല; തണ്ണീർ പന്തലിൽ ബസ്സ് തടഞ്ഞ് നിർത്തി ജീവനക്കാർക്ക് മർദ്ദനം
NewsImage

നാദാപുരം: കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് ഓടി കൊണ്ടിരുന്ന സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ മർദിച്ചു. തണ്ണീർ പന്തൽ - വടകര റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരായ അരൂർ സ്വദേശി ഡ്രൈവർ ഹരികൃഷ്ണൻ (24), വള്ളിയാട് സ്വദേശിയായ കണ്ടക്ടർ മിഥുൻ (37) എന്നിവർക്കാണ് മർദ്ദനമേറ്റത്. കണ്ണിന് സാരമായി പരിക്കേറ്റ മിഥുനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടമേരിയിൽ നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് റോഡിൽ നിർത്തി ഭക്ഷണ സാധനം വാങ്ങുന്നതിനിടെ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് അക്രമം. തണ്ണീർ പന്തലിന് സമീപം സി സി മുക്കിൽ ബസ്സ് തടഞ്ഞ് നിർത്തി കാറിലെത്തിയവർ അസംഭ്യം വിളിക്കുകയും പട്ടിക വടികൾ ഉൾപ്പെടെ ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു എന്ന് ബസ് ജീവനക്കാർ പറഞ്ഞു. അക്രമത്തിൻ്റെ മൊബൈൽ ക്യാമറ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE