വടകര: എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കെ കെ രമ എംഎല്‍എ. ജന്മി നാടുവാഴിത്തത്തില്‍ നിന്ന് ആധുനികതയിലേക്ക് പരിണമിക്കുന്ന മലയാളിയുടെ മന:സംഘര്‍ഷങ്ങളായിരുന്നു എംടിയുടെ കഥാഭൂമിക.സാഹിത്യത്തില്‍ തനിക്കു ശേഷമുള്ള തലമുറയെ ശക്തമായി വാര്‍ത്തെടുത്ത മികച്ച ഒരു പത്രാധിപര്‍ കൂടിയായിരുന്നു എംടിയെന്നും കെ കെ രമ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പരാമര്‍ശം.
കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്
'വാക്കുകളുടെ പെരുന്തച്ചന്, തൊട്ടതെല്ലാം പൊന്നാക്കിയ കഥാകാരന് ശ്രീ എംടി വാസുദേവന്‍ നായര്‍ക്ക് വിട..
ജന്മി നാടുവാഴിത്തത്തില്‍ നിന്ന് ആധുനികതയിലേക്ക് പരിണമിക്കുന്ന മലയാളിയുടെ മന:സംഘര്‍ഷങ്ങളായിരുന്നു എംടിയുടെ കഥാഭൂമിക. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ മാത്രമല്ല, സാഹിത്യത്തില്‍ തനിക്കു ശേഷമുള്ള തലമുറയെ ശക്തമായി വാര്‍ത്തെടുത്ത മികച്ച ഒരു പത്രാധിപര്‍ കൂടിയായിരുന്നു എംടി. മലയാളത്തെ ഒരിക്കല്‍ കൂടി ജ്ഞാനപീഠത്തിന്റെ മധുരം ചാര്‍ത്തിയ ആ അക്ഷരലോകം ഇനിയും ജീവിക്കും. ആ മഹാജീവിതത്തിന് വേദനയോടെ യാത്രാമൊഴി..,' കെകെ രമ കുറിച്ചു.