വടകര : കഞ്ചാവുമായി പിടിയിലായ യുവാവിന് അഞ്ചുവർഷം കഠിനതടവും 20,000 രൂപ പിഴയും. കോഴിക്കോട് കൊളത്തറ മോഡേൺ ബസാറിൽ കല്ലുവെട്ടിൽകുഴി എരഞ്ഞിക്കൽ യാസർ അറാഫത്തിനെ (32)യാണ് വടകര എൻ.ഡി.പി.എസ്. സ്പെഷ്യൽ ജഡ്ജ് വി.ജി. ബിജു ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരുമാസംകൂടി കഠിനതടവ് അനുഭവിക്കണം. 2019 മാർച്ച് 18-നാണ് കേസിനാസ്പദമായ സംഭവം. കസബ എം.എം. അലി റോഡിൽ പഴയ ഡേവിസൺ തിയേറ്ററിന് മുൻവശത്തുനിന്നും രണ്ടു ബാഗുകളിലായി സൂക്ഷിച്ച 14 കിലോ 750 ഗ്രാം കഞ്ചാവുമായി കസബ പോലീസാണ് അറാഫത്തിനെ അറസ്റ്റ് ചെയ്തത്. പ്രോസിക്ക്യൂഷന് വേണ്ടി ഇ.വി. ലിജീഷ് ഹാജരായി.