
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്ന് കെ.കെ. രമ. ധർമടം പോലുള്ള സ്ഥലത്തടക്കം പിറകോട്ടുപോയതിന്റെ പ്രധാന കാരണം ഭരണവിരുദ്ധ വികാരവും നേതൃത്വത്തോടുള്ള എതിർപ്പുമാണെന്നും അവർ വ്യക്തമാക്കി.
'സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ കയ്യൂരും കരിവെള്ളൂരും ഉൾപ്പെടെയുള്ള ഗ്രാമങ്ങൾ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്തു. അത്രയേറെ ഭരണവിരുദ്ധതയും നേതാക്കളോടുള്ള എതിർപ്പും അവിടങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. സിപിഎമ്മിന്റെ ഇന്നത്തെ പോക്കിനെതിരെ സിപിഎം അണികൾതന്നെയാണ് അവരെ പരാജയപ്പെടുത്തിയിരിക്കുന്നത്', രമ പറഞ്ഞു.പാർട്ടി ആലോചിച്ചിട്ടേ മന്ത്രി സ്ഥാനം സ്വീകരിക്കുന്നതിൽ തീരുമാനം എടുക്കുകയുള്ളൂവെന്നും കെ.കെ. രമ വ്യക്തമാക്കി.