
നാദാപുരം: യു.ഡി.എഫ് പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ കൊലവിളി പ്രകടനവുമായി ഡി.വൈ.എഫ്.ഐ. വളയത്താണ് സംഭവം.
യു.ഡി.എഫ് സംഘടിപ്പിച്ച ജനപക്ഷ യാത്ര സമാപനച്ചടങ്ങിൽ റിജിൽ മാക്കുറ്റി പ്രസംഗിച്ചതിന് പിന്നാലെയാണ് ഒരുസംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനവുമായി രംഗത്തെത്തിയത്. റിജിൽ മാക്കുറ്റിക്കെതിരെ കൊലവിളി നടത്തിയ പ്രകടനക്കാർ, തെറിവിളിച്ച് കൊണ്ടാണ് ടൗൺചുറ്റിയത്.