BREAKING NEWS
dateFRI 4 APR, 2025, 7:23 AM IST
dateFRI 4 APR, 2025, 7:23 AM IST
back
Homeregional
regional
SREELAKSHMI
Mon Jun 03, 2024 10:05 AM IST
വോട്ടെണ്ണൽ; വടകരയിൽ സുരക്ഷ ശക്തമാക്കി പോലീസ്
NewsImage

കോഴിക്കോട്: വോട്ടെണ്ണലിനു മുന്നോടിയായി വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയിൽ സുരക്ഷ ശക്തമാക്കി പോലീസ്. നാദാപുരത്തും കല്ലാച്ചിയിലും പോലീസ് റൂട്ട് മാർച്ച് നടത്തി. ആഹ്ളാദ പ്രകടനങ്ങൾ വൈകീട്ട് ഏഴു മണിയോടെ അവസാനിപ്പിക്കണമെന്ന് കലക്ടർ അറിയിച്ചു.

സംസ്ഥാനത്തെ തന്നെ'ഏറ്റവും വാശിയേറിയ മത്സരം നടന്ന വടകരയിൽ ഫല പ്രഖ്യാപനത്തിനു മുന്നോടിയായി അതീവ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഫല പ്രഖ്യാപന ദിവസം അക്രമ സംഭവങ്ങൾ ഒഴിവാക്കുന്നതിനായി നാദാപുരത്ത് അമ്പതോളം പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ മുന്നൂറോളം പോലീസുകാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നവ‍ർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ഏർപ്പെടുത്തി.അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ലെന്നാണ് പൊതുവായ വിലയിരുത്തൽ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE