ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു, ആറ് ദിവസം പിന്നിടുമ്പോഴാണ് ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വീട്ടിലേക്ക് മടങ്ങുന്നത്. ഒരാഴ്ച പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആശുപത്രിയിലും വസതിയിലും വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
അതിനിടയില്‍ സെയ്ഫ് അലി ഖാനെ കുത്തി പരുക്കേൽപിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിക്ക് സിസിടി വി ദൃശ്യങ്ങളിലെ പ്രതിയുമായി സാമ്യമൊന്നുമില്ലെന്ന് ആക്ഷേപം. മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം ഷെഹ്സാദിനും എന്നയാളാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളിലെ പ്രതിയുടെ ശാരീരിക ഘടനകളുമായും പ്രായവുമായും ബന്ധമില്ലെന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പലരും വ്യക്തമാക്കിയിട്ടുണ്ട്.