BREAKING NEWS
dateTHU 23 JAN, 2025, 8:15 PM IST
dateTHU 23 JAN, 2025, 8:15 PM IST
back
Homeregional
regional
Aswani Neenu
Wed Jan 22, 2025 03:04 PM IST
താമരശ്ശേരിയിൽ ഉമ്മയെ വെട്ടിക്കൊന്ന മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
NewsImage

താമരശ്ശേരി: അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ(52)യെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ ആഷിക്കി(25) നെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. അതേസമയം, പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലിസ് ബുധനാഴ്ച താമരശ്ശേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെടുക.

പിതാവ് ഉപേക്ഷിച്ചസമയത്ത് ഒന്നരവയസ്സ് മാത്രമുള്ളതന്നെ നാളിത്രയും കാലം പാചകസഹായിയായും കൂലിവേലചെയ്തുമെല്ലാം വളർത്തി വലുതാക്കിയ ഉമ്മയെ മകൻ മുഹമ്മദ് ആഷിഖ് (25) കൊലപ്പെടുത്തിയത് ദേഹത്ത് തുരുതുരാവെട്ടിയാണ്. ആഴത്തിലുള്ള പതിനേഴുമുറിവുകളാണ് കൊടുവാൾ കൊണ്ടുള്ള വെട്ടിൽ സുബൈദയുടെ ദേഹത്തേറ്റതെന്ന് താമരശ്ശേരി പോലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

ഒരേസ്ഥലത്തുതന്നെ കൂടുതൽതവണ വെട്ടി എണ്ണം കൃത്യമായി നിർണയിക്കാനാവാത്ത നിലയിലായിരുന്നു മുറിവുകൾ. അതിനാൽത്തന്നെ വെട്ടുകളുടെ എണ്ണം അതിലും കൂടുതലുണ്ടാവാമെന്ന നിരീക്ഷണമാണ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലെ പോസ്റ്റ്‌മോർട്ടവുമായി ബന്ധപ്പെട്ട പ്രാഥമികറിപ്പോർട്ടിലുള്ളത്. വെട്ടുകളുടെ എണ്ണവും ആഴവും കൊലപാതകത്തിലെ പൈശാചികത വെളിപ്പെടുത്തുന്നു. മുറിവുകളിലേറെയും നല്ല ആഴത്തിലുള്ളതായിരുന്നു. വെട്ടേറ്റത് അധികവും കഴുത്തിനും തലയ്ക്കുമാണ്.

സുബൈദ കൊല്ലപ്പെട്ട വേനക്കാവിലെ വീടിന്റെ ചുറ്റുവട്ടത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി.യിൽ കൊലപാതകത്തിന് മുൻപും ശേഷവുമുള്ള മുഹമ്മദ് ആഷിഖിന്റെ ചെയ്തികൾ പതിഞ്ഞ വീട്ടുമുറ്റത്തെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സുബൈദയെ കൊലപ്പെടുത്തുന്നതിനായി അയൽവാസിയുടെ വീട്ടിൽ നിന്ന് തേങ്ങ പൊതിക്കാനെന്ന പേരിൽ കൊടുവാൾ വാങ്ങാൻപോവുന്നതിന്റെയും കൊടുവാളുമായി മടങ്ങുന്നതിന്റെയും കൊലയ്ക്കുശേഷം ചോരപുരണ്ട കൊടുവാൾ വീട്ടുമുറ്റത്തെ ടാപ്പിൽവെച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സൈബർ സെൽ സംഘം ശേഖരിച്ചത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE